കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശ ജയം; എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്
ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആവേശജയം. നിർണായക മത്സരത്തിൽ എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിനാണ്. ബ്ലാസ്‌റ്റേഴ്‌സിനായി ഡയമന്റ്‌കോസ് രണ്ട് ഗോൾ നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾ പിന്നിലായിരുന്നു. പിന്നീട് ഒരു ഗോൾ ബ്ലാസ്‌റ്റേഴ്‌സ് മടക്കി. പിന്നീട് ഒരു ഗോൾ കൂടി നേടി ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. പെനാൽറ്റിയിൽ നിന്ന് ഗോൾ നേടിയത് ദിമിത്രിയോസാണ്. പിന്നാലെ മറ്റൊരു ഗോൾ കൂടി നേടി ദിമിത്രിയോസ് കൊമ്പന്മാരുടെ സ്‌കോർ മൂന്ന് ഗോളിലേക്ക് ഉയർത്തി.