National

രാഹുലിനൊപ്പം കൈകോര്‍ക്കാൻ അഖിലേഷ്; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കും

Spread the love

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. ന്യായ് യാത്ര ആഗ്രയിൽ എത്തുമ്പോഴാണ് അഖിലേഷ് യാദവ് പങ്കെടുക്കുക. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കിൽ യാത്രയിൽ പങ്കെടുക്കുമായിരുന്നു അഖിലേഷിൻ്റെ പ്രഖ്യാപനം.

നിലവിൽ യുപിയിലെ 17 സീറ്റ് കോൺഗ്രസിനും 63 സീറ്റ് എസ്പിക്കും എന്ന ധാരണ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ആദ്യമായി രാഹുലിൻ്റെ യാത്രയിൽ ഭാഗമായിരുന്നു. ആഗ്രക്ക് പിന്നാലെ വൈകിട്ടോടെ ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാൻ അതിർത്തി കടക്കും.

യുപിയില്‍ എസ്പിയുമായുള്ള സീറ്റ് ധാരണയ്ക്ക് മധ്യസ്ഥത വഹിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. ഇതെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് 17 സീറ്റ് നല്‍കാന്‍ എസ്പി തീരുമാനിച്ചത്. 2020 ല്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ പാര്‍ട്ടി നിയമിച്ചങ്കിലും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം മെച്ചപ്പെട്ടില്ല. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെ നെഹ്റു കുടുംബത്തിന്‍റെ സ്ഥിരം തട്ടകമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക ജനവിധി തേടുമെന്ന അഭ്യൂഹം ശക്തമാണ്.