Kerala

കോട്ടയത്ത് ഏറ്റുമുട്ടാൻ കേരളാ കോൺ​ഗ്രസുകാർ; ആവേശത്തിൽ മുന്നണികൾ; എൻഡിഎ സ്ഥാനാർത്ഥിയെ ഉടനറിയാം

Spread the love

കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയത്ത് പ്രചരണം ശക്തം. സമരാഗ്നി യാത്ര ജില്ലയിൽ എത്തിയതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും.

കേരളാ കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിന് ഓരോ ദിവസം കഴിയുന്തോറും വീറും വാശിയും കൂടുകയാണ് . സ്ഥാനാർത്ഥി പ്രഖ്യാപനം അല്പം വൈകിയെങ്കിലും പ്രചരണത്തിൽ മാണി വിഭാഗത്തിൻ്റെ മുന്നിലെത്താനുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നത്.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര ജില്ലയിൽ എത്തിയതോടെ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം ഇരട്ടിയായി.

Read Also : കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ

ബഹളങ്ങൾക്ക് നിൽക്കാതെ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൻ്റെ മേൽ കൈ നിലനിർത്താനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ശ്രമിക്കുന്നത്. മുക്കിലും മൂലയിലും ഓടിയെത്താനുള്ള ശ്രമത്തിലാണ് തോമസ് ചാഴിക്കാടന്‍. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ തന്നെയാണ് ഉയർത്തി കാട്ടുന്നത്.
ബിഡിജെഎസും താഴെ തട്ടിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . എൻഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയായാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും . തുഷാർ വെള്ളാപ്പള്ളി തന്നെ സ്ഥാനാർത്ഥിയായി എത്താനാണ് സാധ്യത