Wayanad

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന വീണ്ടും ജനവാസ മേഖലയിൽ

Spread the love

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം. അതേസമയം കാട്ടാനയെ പിടികൂടാൻ ഉള്ള ദൗത്യം പത്താം ദിവസത്തിലേക്ക്.

കഴിഞ്ഞ രണ്ട് ദിവസമായി കർണാടക വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്. ആന വീണ്ടും കേരള അതിർത്തിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബേലൂർ മോഴ പെരിക്കല്ലൂരിൽ ഉണ്ടെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കമ്പനിപ്പുഴ നീന്തി കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ബൈരക്കുപ്പ ഭാഗത്തെ ഒരു തെങ്ങിൻ തോപ്പിലാണ് ആന തമ്പടിച്ചിരിക്കുന്നത്.

നിരവധി ആളുകളും കർഷകരും താമസിക്കുന്ന പ്രദേശമാണ് ഇവിടം. അതിരാവിലെ തന്നെ കർഷകർ പാടശേഖരങ്ങളിലേക്ക് കാർഷികവൃത്തിക്കായി പോകാറുണ്ട്. ആനയുടെ സാന്നിധ്യം മനസ്സിലാക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചു വരുന്നത്. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ആനയെ പിടികൂടാൻ ഉള്ള ശ്രമം ആരംഭിക്കും. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്.