സമരം ചെയ്തതിനു സസ്പൻഡ് ചെയ്യാൻ നീക്കം; തൊടുപുഴ ലോ കോളജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി
തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി. കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നിക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി. പതിനഞ്ചോളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി നിൽക്കുന്നത്. ഫയർ ഫോഴ്സും പൊലീസും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളിലുള്ളത്.