Friday, December 27, 2024
Latest:
Kerala

പച്ചക്കറി വാങ്ങി, റോഡ് മുറിച്ചുകടക്കവേ, പാഞ്ഞെത്തിയ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ടോറസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.കടുവാൾ സ്വദേശിനി സിസി ആണ് മരിച്ചത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.