Wednesday, March 25, 2026
Latest:
Kerala

മലയാറ്റൂരിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു

Spread the love

മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം.