Kerala

‘എൻസിപി ദേശീയ തലത്തിൽ ഉള്ളത് അനാവശ്യ ആശങ്കകൾ’; കേരള എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് എകെ ശശീന്ദ്രൻ

Spread the love

എൻ സി പി ദേശീയ തലത്തിൽ ഉള്ളത് അനാവശ്യ ആശങ്കകളെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കേരളത്തിലെ എസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എൻസിപിയിൽ ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ശരത് പവാർ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ കേരളത്തിലെ എൻസിപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ദുർബലമായ നീക്കമാണ്. ഇത്തരം ശ്രമങ്ങളിൽ വഴിപ്പെട്ടു പോകുന്നതല്ലവരല്ല കേരളത്തിലെ എൻസിപി പ്രവർത്തകർ. എന്തിനാണ് ശരത് പവാർ കോൺഗ്രസിൽ ചേരുന്നത്? അതുകൊണ്ട് ഒരു രാഷ്ട്രീയ നേട്ടവുമില്ല. മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എൻസിപിക്കുള്ളിൽ നടന്നിട്ടില്ല. കൊച്ചിയിൽ ചേരുന്ന നേതൃയോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ചർച്ച ചെയ്യും.

കർണാടക, കേരള വനമേഖലകളിൽ ആവാസവ്യവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്. വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങാൻ ഇത് കാരണമായി.
മൂന്ന് സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ അനിവാര്യമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഇതിനായി യോഗം ചേർന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.