വീണാ വിജയനിൽ നിന്നും നേരിട്ട് മൊഴിയെടുത്തു,’മാസപ്പടി കേസ്’ അന്വേഷണം തുടങ്ങിയത് 2021ൽ; എസ്എഫ്ഐഒ
മാസപ്പടി കേസ് അന്വേഷണം തുടങ്ങിയത് 2021ലെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്ഐഒ.
2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടിൽ അന്വേഷണം തുടങ്ങിയതെന്ന് എസ്എഫ്ഐഒ അറിയിച്ചു. 2022 ജൂലൈ 22 ന് വീണാ വിജയനിൽ നിന്നും നേരിട്ട് മൊഴിയെടുത്തു. ബെംഗളൂരു ആർ ഓ സി മുമ്പാകെയാണ് വീണാ വിജയൻ ഹാജരായത്.
വീണാ വിജയന് പിഴ ഇട്ടിരുന്നതായും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വ്യക്തമാക്കി. 2021 മുതൽ അന്വേഷണം നടക്കുന്നു എന്നറിഞ്ഞിട്ടും 2022 നവംബറിൽ കമ്പനി പൂട്ടി. കർണാടക ഹൈക്കോടതിയിലെ എതിർ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ.
മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണത്തിൽ, അന്വേഷണസംഘം കെഎസ്ഐഡിസിയിൽ എത്തിയിരുന്നു. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തിയത്.