Friday, December 27, 2024
Latest:
National

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

Spread the love

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ബെല്‍വന്ത് ദേശായി എന്ന പേരിലുള്ള ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.

ഫെബ്രുവരി 12നാണ് ഇ മെയില്‍ ലഭിച്ചത്. ഫെബ്രുവരി 15ന് ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നും ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സ്‌ഫോടനം ആയിരിക്കും ഇതെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. എല്ലാ മന്ത്രിമാരെ വിളിക്കണമെന്നും എല്ലാരും ഒന്നിച്ച് പൊട്ടിത്തെറിക്കുമെന്നും ഭീഷണി. ഇമെയില്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയില്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തി.