കായംകുളത്ത് ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; പിടിയിലായവരിൽ ഷാൻ വധക്കേസ് പ്രതിയും
നേതാവിന്റെ പിറന്നാൾ ആഘോഷത്തിനിടെ നിരവധി കേസുകളിൽ ഗുണ്ടകളായ പ്രതികൾ കായംകുളത്ത് പിടിയിലായി. പിടിയിലായവരിൽ ഷാൻ വധക്കേസ് പ്രതിയും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്. എട്ടുപേര്‍ ഓടി രക്ഷപ്പെട്ടു.ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ പിടികൂടിയത്. ഇവർ രാത്രിയിലാണ് ഒത്തുകൂടിയത്. ഒരു വീട്ടിൽ ഒത്തുകൂടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് വളഞ്ഞത്. മൊത്തം 14 പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായത്.