Monday, January 27, 2025
National

മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ED സമന്‍സ്

Spread the love

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. ആറാം തവണയാണ് ഇഡി കെജ്‌രിവാളിന് സമന്‍സ് അയക്കുന്നത്. കഴിഞ്ഞ അഞ്ചു തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.

ഇഡി നോട്ടീസ് രാഷ്ട്രീയപ്രേരിതമെന്നും നിയമലംഘനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞത്. ഇത്തവണയും ഹാജരായില്ലെങ്കില്‍ ഇഡിയുടെ ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ആംആദ്മി പാര്‍ട്ടി രാഷ്ട്രീയമായി നേരിടാന്‍ തയ്യാറെടുപ്പിലാണ്.

നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബര്‍ 21, നവംബര്‍ 2 തീയതികളില്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല.