Saturday, December 28, 2024
Latest:
National

സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു

Spread the love

കൈക്കൂലി കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു. 2023 ജൂൺ 14നാണ് സെന്തിൽ അറസ്റ്റിലായത്. പിന്നീട് നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ തള്ളി.

വകുപ്പില്ലാ മന്ത്രിയായി സെന്തിൽ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിലവിൽ സെന്തിലിന്റെ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള സെന്തിൽ ബാലാജിയുടെ രാജി ഡിഎംകെ മുഖം മിനുക്കൽ നടപടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.