കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി; വിശദീകരണത്തിനായി സാവകാശം തേടി കെ.എസ്.ഐ.ഡി.സി
കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ നാമനിർദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തു കൊണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി ചോദിച്ചു.
സി.ആർ.എല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് കെ.എസ്.ഐ.ഡി.സി കോടതിയെ അറിയിച്ചു. കെ.എസ്.ഐ.ഡി.സി ഉദ്ദേശ ശുദ്ധി വ്യക്തമാക്കണം. സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ സ്വതന്ത്ര ഡയറക്ടർമാരുൾപ്പെട്ട കമ്പനിയിലേക്കും അന്വേഷണം നീണ്ടു എന്നും കോടതി നിരീക്ഷിച്ചു. വിശദീകരണത്തിനായി കെ.എസ്.ഐ.ഡി.സി സാവകാശം തേടി. ഹർജി 26 ലേക്ക് മാറ്റി.