Kerala

ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും; കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം: ബിനോയ് വിശ്വം

Spread the love

തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം. ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധന പ്രതിസന്ധിയിലാക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

20 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാൻ സംഘടനാ സംവിധാനം ശക്തമാക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസമതാണ്. ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധനപ്രതിസന്ധിയിലാക്കുന്നു. അവരുടെ ഒന്നാം നമ്പർ ശത്രുവാണ് കേരളം. ഇതു ജനങ്ങളെ ബോധ്യപ്പെടുത്താനായി. കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് പോലും മനസിലാക്കാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക്.

തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്. സി.പി.ഐക്ക് 20 മണ്ഡലവും പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഉടൻ സ്ഥാനാർത്ഥികളുണ്ടാകും.

വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടി നൽകേണ്ടി വരും. ഇന്ത്യാ സഖ്യത്തിൻ്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിൻ്റെ അർത്ഥം മനസിലാക്കാൻ ഒരു യു ഡി എഫ് എം.പിക്ക് കഴിഞ്ഞില്ല. തൂക്ക് പാർലമെൻ്റ് വന്നാൽ ഒരു എം.പിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ? ഗോഡ്സെയുടെ പാർട്ടി ഊണിന് വിളിച്ചാൽ ക്ഷണം സ്വീകരിക്കുന്നു. ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യാനിയെ അംഗമാക്കാത്തതിനെപ്പറ്റി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉന്നയിച്ചിട്ടുണ്ടോ?

സംസ്ഥാന ബജറ്റിൽ ഇന്നത്തെ ചുറ്റുപാടിൽ അത്ഭുതം പ്രതീക്ഷിക്കാർ വയ്യ. എന്നാൽ ഭക്ഷ്യ പൊതുവിതരണ മേഖല, പെൻഷൻ എന്നിവയിൽ കുറച്ചു കൂടി ചെയ്യാനുണ്ട്. വിദേശ സർവകലാശാലകളല്ല ഇപ്പോഴത്തെ അടിയന്തര പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു.