National

ഹൃദ്യമായ സംഭാഷണം നടത്തി’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഹൃദ്യമായ സംഭാഷണം നടന്നെന്ന് ബിഷപ്പ് റാഫേൽ തട്ടിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയകാര്യങ്ങൾ ചർച്ചയായില്ല. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിഭാഗത്തിന്റെ ഏത് വിഷയത്തിലും കേന്ദ്രസർക്കാർ പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്ന് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. മണിപ്പൂർ വിഷയമോ ലോക്‌സഭാ തെരഞ്ഞെടുപ്പോ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. ബിഷപ്പ് റാഫേൽ തട്ടിലിനൊപ്പം ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി 11നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്