Wednesday, February 5, 2025
Latest:
Kerala

‘ഗാന്ധിയുടെ രാമനാണ് ഞങ്ങളുടെ രാമൻ, നാഥുറാം ഗോഥ്സെയിലെ റാമാണ് നിങ്ങളുടെ രാമൻ’; ഈഡിപ്പേടിയില്ലാത്ത ബ്രിട്ടാസ്; അഭിന്ദനവുമായി കെ ടി ജലീൽ

Spread the love

ജോണ്‍ ബ്രിട്ടാസ് എംപി പാർലമെന്റിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്. പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.