Sunday, January 19, 2025
Latest:
Kerala

വോട്ടുപിടിക്കാൻ സുരേഷ് ഗോപി; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ പ്രചാരണം തുടങ്ങി

Spread the love

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക.

നേതാക്കളും അണികളുമെന്ന വേർതിരിവ് മാറ്റാൻ വേണ്ടി അവർക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാകുന്നത്. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. നേരത്തെ കോർണർ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി യോഗങ്ങൾ നടത്തിവന്നത്. അത് മാറ്റി നിയോജകമണ്ഡലത്തിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഫണ്ട് നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപി ശ്രമിക്കുക.

ഇനി മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാകും സുരേഷ് ഗോപി ശ്രമിക്കുക. കോർണർ മീറ്റിങ്ങുകൾ മാറ്റി ബൂത്ത് ഭാരവാഹികളെ വിളിച്ച് മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താനാണ് സുരേഷ് ഗോപിയും ബിജെപിയും ശ്രമിക്കുക.