ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ; കേസ് പരിഗണിക്കുന്നത് 31ആം തവണ
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബഞ്ച് ഒമ്പതാം ഇനം ആയിട്ടാണ് ലാവലിൻ കേസ് ഇന്ന് പരിഗണിക്കുക. മുപ്പതിലധികം തവണയാണ് ഇതുവരെ ലാവലിൻ കേസ് മാറ്റിവെച്ചത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.