Kerala

‘ലോകചരിത്രത്തിൽ ഇല്ലാത്ത സംഭവമായിരുന്നു നവകേരള യാത്ര’; പുതിയ കേരളം സൃഷ്ടിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ഇപി ജയരാജൻ

Spread the love

പുതിയ കേരളം സൃഷ്ടിക്കുന്നതിന് പല പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലോകചരിത്രത്തിൽ ഇല്ലാത്ത സംഭവമായിരുന്നു നവകേരള യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും ജനങ്ങളോട് സംസാരിച്ചു. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അർഹതപ്പെട്ട സാമ്പത്തികം കേന്ദ്രo അനുവദിക്കുന്നില്ല. ഇതിലൂടെ സർക്കാരിനെതിരെ ജനവികാരം ഇളകി വിടാനാണ് ശ്രമിച്ചത്. സമരത്തിലൂടെ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കണം. മറ്റന്നാൾ കേരളത്തിലും ഇതിനോട് അനുബന്ധിച്ച പരിപാടികൾ നടത്തും. ഇത് കേരളത്തിന്റെ പ്രശ്നമാണ്. കേരളത്തിലെ യുഡിഎഫ് നിഷേധാത്മക നിലപാട് സ്വീകരിച്ചു.

സമരത്തിനായി വരുന്നവർ കേരളത്തിന്റെ ഖജനാവിലെ ടിഎഡിഎ വാങ്ങിയല്ല വരുന്നത് എന്ന് വി മുരളീധരനു മറുപടിയായി ജയരാജൻ പറഞ്ഞു. സ്വന്തം ചിലവിലാണ് അവർ വരുന്നത്. പരദൂഷണം പറയുന്നവർ കഷ്ടകാലത്തിന് മന്ത്രിമാരായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.