Thursday, December 26, 2024
Latest:
National

മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി സുരക്ഷാ സേന

Spread the love

മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ട്രക് ഡ്രൈവർ മുഹമ്മദ്‌ നൂറുദ്ധീനീയാണ് തട്ടിക്കൊണ്ടു പോയത്.
സുരക്ഷാ സേനയുടെ സമയോചിത നടപടിയിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

സുരക്ഷ സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.രണ്ടിടങ്ങളിൽ നിന്നായി 10 ഗ്രനേഡുകൾ കണ്ടെടുത്തു. അതിർത്തി മേഖലയാണ് മോറിക്ക് സമീപമാണ് സംഭവം.

ശനിയാഴ്ച തെങ്‌നൗപാൽ ജില്ലയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളാണ് നടത്തിയതെന്നും രക്ഷാപ്രവർത്തനം വിജയകരമായി അവസാനിച്ചുവെന്നും സുരക്ഷാസേന അറിയിച്ചു.