മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞു
മാനന്തവാടിയിൽ നിന്ന് പിടൂകൂടിയ തണ്ണിർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചെരിഞ്ഞത്.
ഇന്നലെയാണ് മാനന്തവാടിയിൽ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്. 17
മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്. പിടിയിലായ കൊമ്പനെ കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് മാറ്റിയിരുന്നു.