National

‘അയോധ്യ പ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി’: സീതാറാം യെച്ചൂരി

Spread the love

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രിം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി നടത്തുന്നത് ഇഡി യുടെ ദുരുപയോഗം. ബിജെപി ഇതര സർക്കാരുകളെ നേരിടാൻ ഇ ഡിയെ ഉപയോഗിക്കുന്നു. ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ.

ജനങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്ന സിപിഐഎം ബിജെപിയുടെ നടപടിയെ പൂർണ്ണമായും അപലപിക്കുന്നുവെന്നും സിപിഐഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി ഭരണം നേടാൻ പ്രദേശിക പാർട്ടികളെ കൂറുമാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് മുൻനിർത്തി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നുവെന്നും സീതാറാംയെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യം ശക്തിപ്പെടുത്താനുള്ള നടപടികൾ സിപിഐഎം സ്വീകരിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തികളെയും യെച്ചൂരി വിമർശിച്ചു.ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും യെച്ചൂരി വിമർശിച്ചു. സർക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് ഗവർണർ മുതിരുന്നു എന്നും അദ്ദേഹം പറഞ്ഞു.