Wednesday, March 11, 2026
Kerala

റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ ജീപ്പില്‍ ; വിവാദം

Spread the love

കോഴിക്കോട്: കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിക്കാന്‍ ഉപയോഗിച്ചത് കരാറുകാരന്‍റെ ജീപ്പില്‍. റിപ്പബ്ലിക് ദിന പരേഡില്‍ സാധാരണയായി പൊലീസിന്‍റെ വാഹനങ്ങൾ ആണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി മന്ത്രിയ്ക്കായി സ്വകാര്യ വാഹനം ഉപയോഗിച്ചതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്‍റെ വാഹനത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്. കമ്പനിയുടെ പേര് മറച്ചുകൊണ്ടാണ് വാഹനം പരേഡില്‍ ഉപയോഗിച്ചത്. തുറന്ന ജീപ്പിലാണ് മന്ത്രി റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണിത്. അതേസമയം, പൊലീസിന്‍റെ പക്കല്‍ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നതെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.