Monday, January 27, 2025
World

കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ ജോലിക്ക് എടുക്കാന്‍ താൽപര്യം ഉണ്ടെന്ന് ജർമ്മനി

Spread the love

ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനെ ഇന്ന് എംബസിയിലെത്തി സന്ദർശിച്ചു. കേരളവുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന അദ്ദേഹവുമായുള്ള ചർച്ചയിൽ ജർമൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയും വിഷയമായി. കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുപോകുന്നതിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു.

മുമ്പ് ജർമ്മൻ കോൺസൽ ജനറലിന്റെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. കേരളവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും ടൂറിസം വളർച്ചയിൽ ജർമ്മനിയുടെ സഹായ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനിയിലെ ബിർക്കിനോ സിറ്റി മേയറും മലയാളിയുമായ മിലൻ മാപ്പിളശ്ശേരി കൊച്ചിയിൽ സന്ദർശനം നടത്തിയതും പരാമർശിച്ചു.