Tuesday, November 5, 2024
National

അയോധ്യയില്‍ നിന്നും മടങ്ങി വന്നശേഷം ഞാന്‍ ആദ്യമെടുത്ത തീരുമാനം’; പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ച് മോദി

Spread the love

പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുകോടി വീടുകളുടെ റൂഫ് ടോപ്പുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുക എന്നത് ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം താനെടുക്കുന്ന ആദ്യ തീരുമാനം എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. വീടുകളുടെ വൈദ്യുത ബില്‍ കുറയ്ക്കുകയും ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു. ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍ സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്’. നരേന്ദ്രമോദി പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠയാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ചുള്ള ആലോചനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കന്‍ഡ് നേരത്തോളം ചടങ്ങ് നീണ്ടു.