Wednesday, March 25, 2026
Latest:
Kerala

‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

Spread the love

ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ വീഡിയോയ്ക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം. കേന്ദ്രസർക്കാർ, കേരളത്തോട് കാണിക്കുന്ന പകപോക്കൽ അവഗണന കാണിക്കുന്നുവെന്ന വീഡിയോ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളായും സന്ദേശങ്ങൾ വഴിയുമാണ് ഭീഷണി.

ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് വീഡിയോ ചെയ്തതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം. ‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി.