Kerala

വടകരയിൽ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Spread the love

കോഴിക്കോട് വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്.

തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.