കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ
കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ തൃശൂർ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നു.
ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കുഴല്‍പ്പണക്കടത്തിലും പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കേരളത്തിൽ മാത്രം 33 കേസുകളുണ്ട്. പാലിയേക്കര മുതൽ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ പൊലീസിന് നേരെ നിറ തോക്ക് ചൂണ്ടിയതായും വിവരമുണ്ട്.