Saturday, December 28, 2024
Latest:
Kerala

എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍; കണ്ടല ബാങ്ക് തട്ടിപ്പില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കി ഇ.ഡി. എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പറയുന്നു.

സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാണ് എന്‍ ഭാസുരാംഗന്‍. മകന്‍ അഖില്‍ ജിത്ത്, ഭാര്യ ,മകള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം ഇഡി നല്‍കിയിരിക്കുന്നത്. കേസില്‍ എന്‍ ഭാസുരാംഗന്‍ ഒന്നാം പ്രതിയും മകന്‍ അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്.

7000 പേജ് ഉള്ള കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്. എന്‍ ഭാസുരാംഗന്‍ ബിനാമി പേരില്‍ കോടിക്കണക്കിന് രൂപ വായ്പയായി തട്ടി എന്നും ഇ.ഡി കണ്ടെത്തിയിരുന്നു