National

ബിൽകിസ് ബാനു കേസ്; കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി സുപ്രിം കോടതി തള്ളി

Spread the love

ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി നൽകിയത്. മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് ബി വി നാഗരത്ന അറിയിച്ചു. ഈ മാസം 21ന് കീഴടങ്ങണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.

മയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ് ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ചിരിക്കുന്നത്. മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് മറ്റു പ്രതികൾ 6 ആഴ്ച സാവകാശം തേടുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

‘ബിൽക്കിസ് ബാനു കേസിൽ കു​റ്റ​വാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചെ​ന്നാണ് കോ​ട​തി നി​രീ​ക്ഷി​ച്ചത്. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​ജ​റാ​ത്ത് സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ൻറെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​ഭ​വം ക​വ​ർ​ന്നെ​ടു​ക്കു​ക​യും വി​വേ​ച​നാ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്തു.

നി​യ​മ​വ്യ​സ്ഥ​ക​ളെ​യും കോ​ട​തി​വി​ധി​ക​ളെ​യും മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും സു​പ്രിം ​കോ​ട​തി ​പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് ഒ​രു അ​ധി​കാ​ര​വു​മി​ല്ലാ​ത്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ ശി​ക്ഷാ​യി​ള​വ് ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​താ​യും സുപ്രിം ​കോ​ട​തി പ​റ​ഞ്ഞു.

കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധന സാധ്യത തേടുമെന്ന് സൂചനയുണ്ട്. സുപ്രിം കോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ.