Kerala

‘ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്’; കെ സ്മാര്‍ട്ട് ഡബിള്‍ സ്മാര്‍ട്ടെന്ന് എം ബി രാജേഷ്

Spread the love

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് മന്ത്രി എം ബി രാജേഷ് കെ.സ്മാര്‍ട്ടിന്‍റെ സഹായത്തോടെയാണ് മുപ്പത് മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം മന്ത്രി എംബി രാജേഷാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്

കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.