Wednesday, February 26, 2025
Latest:
Kerala

സാമ്പത്തിക തർക്കം: കോഴിക്കോട് യുവാവിന് കുത്തേറ്റു, പ്രതി പിടിയിൽ

Spread the love

കോഴിക്കോട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ചോട്ടാ നിസാർ എന്നയാളാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്. നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തർക്കം രൂക്ഷമാവുകയും നിസാർ സമീറിനെ കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്തത്.

കാലിന് കുത്തേറ്റ സമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി വാഹനാപകടത്തിൽപ്പെട്ടു. മൂഴിക്കലിൽ വച്ച് ഇയാളുടെ ഇരുചക്രവാഹനം അപകടത്തിൽ പെടുകയായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത