ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടൽമഞ്ഞിന് സാധ്യത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം. വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ നേരം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങൾ തടയുന്നതിനായി അതിർത്തികളിൽ പോലീസ് പരിശോധന തുടരുകയാണ്.