Friday, February 20, 2026
Latest:
Kerala

ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റി യുവാവ്; തുണയായത് റാന്നി പൊലീസ്

Spread the love

പത്തനംതിട്ട: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റിയ യുവാവിന് തുണയായി റാന്നി പൊലീസ്. വിജയവാഡയില്‍ നിന്നെത്തിയ 15 അംഗ സംഘത്തിലെ അംഗമായ മുന്‍ഡില്‍ ഹരിയാണ് പമ്പയില്‍ നിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തീര്‍ത്ഥാടകനാണെന്ന് മനസിലാക്കിയ റാന്നി ജനമൈത്രി പൊലീസ്, ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും അങ്ങാടി നാക്കോലിയ്ക്കല്‍ സീനിയര്‍ സിറ്റിസണ്‍ ഹോമില്‍ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ് യുവാവിന്റെ സഹോദരന്‍ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ കൊണ്ടുവന്ന രേഖകള്‍ പരിശോധിച്ച ശേഷം ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയക്കുകയായിരുന്നുവെന്ന് റാന്നി പൊലീസ് അറിയിച്ചു.