Kerala

ദുരിതാശ്വാസ നിധി വകമാറ്റൽ; മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്

Spread the love

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ.എസ് ശശികുമാർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് നടപടി.

ദുരിതാശ്വാസ നിധിയിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്നാണ് ആർ.എസ് ശശികുമാറിന്റെ പരാതി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും ആരോപണം. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു വ്യക്തമാക്കിയത്.

പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ അൽ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിടുണ്ട്.