Kerala

സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നറിയാം; അതുകൊണ്ട് ബിജെപി സിപിഐഎമ്മിനെ സഹായിച്ചെന്ന് വിഡി സതീശൻ

Spread the love

സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മിൽ ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. ബിജെപിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു എന്നും സതീശൻ പ്രതികരിച്ചു.

കേരളത്തെക്കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയാണ്. കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. മുൻ തവണ കാഴ്ചവെച്ച തിനേക്കാൾ മോശം പ്രകടനം ഇത്തവണ ബിജെപി കാഴ്ചവെയ്ക്കും. ബിജെപിക്ക് ഒരു കാരണവശാലും തൃശൂരിൽ വിജയിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് ആണെന്നറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ റെയ്ഡ് എന്തുകൊണ്ട് നടത്തിയില്ല? എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നു.

കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നു. തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞു. ബിജെപിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു.

ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാർ കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു. മറിയക്കുട്ടി 86 വയസുള്ള വയോധികയാണ്. അവരുടെ പ്രശ്നം സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നില്ല എന്നാണ്. അവർ ആരു വിളിച്ചാലും പരിപാടിക്ക് പോകും.

ഗുസ്തി താരങ്ങൾ കണ്ണീരോടെ മെഡൽ ഉപേക്ഷിച്ചു. കൂടെ ഉള്ളവരെ സംരക്ഷിക്കാൻ ബിജെപി സ്ത്രീ വിരുദ്ധ നിലപാട് എടുത്തു. മണിപ്പൂരിലെ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ലഭിച്ചത്? ബിജെപിയുടെ ആശയങ്ങൾ പുരോഗമന ചിന്താഗതിയുള്ള കേരളം അംഗീകരിക്കില്ല.

തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാണ് സിപിഐഎം ശ്രമം. ഇതിന് ഉദാഹരണമാണ് കരുവന്നൂർ ബാങ്ക് അഴിമതി. കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളെ കേരളത്തിലെ ജനങ്ങൾ വെറുക്കുന്നു. കേരളത്തിലെ കോൺഗ്രസ് – സിപിഐഎം ഏറ്റുമുട്ടൽ രാഷ്ട്രീയം വേറെയാണ്. ബിജെപിയെ പ്രീതിപ്പെടുത്താനാണ് കേരളത്തിലെ സിപിഐഎം നേതൃത്വത്തിൻ്റെ ശ്രമം. ബിജെപിയെ സഹായിക്കാൻ തീരുമാനിച്ചതിനാലാണ് കരുവന്നൂരിൽ അന്വേഷണം ഇഴയുന്നത്

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടിക്ക് ക്ഷണം ഇല്ല. വ്യക്തികൾക്കാണ് ക്ഷണം. തീരുമാനം ദേശീയ തലത്തിൽ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു