Tuesday, March 24, 2026
Latest:
Uncategorized

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Spread the love

തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.