പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് നാളെ; മത മേലധ്യക്ഷന്മാർ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് നാളെ. മതമേലധ്യക്ഷന്മാർക്കും ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾക്കുമായാണ് ക്രിസ്മസ് വിരുന്ന്. നാളെ ഉച്ചയ്ക്ക് 12.30നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിരുന്ന് ഒരുക്കുന്നത്. വിരുന്നിൽ മതമേലധ്യക്ഷന്മാർ പങ്കെടുക്കും.
അതേസമയം സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ സ്നേഹയാത്രയ്ക്ക് ആരംഭമിച്ചിരുന്നു. യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് യാത്രയെന്നാണ് ബിജെപി നിലപാട്. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് ഭവന സന്ദർശനത്തിന്റെ തുടക്കം കുറിച്ചത്.
ഈമാസം 31 വരെയുളള ഭവന സന്ദർശനങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവഡേക്കർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും.