Friday, February 20, 2026
Latest:
Kerala

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Spread the love

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ (35) ആണ് മരിച്ചത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്.

ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുൻപിലാണ് അപകടമുണ്ടായത്. സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേർത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കിൻഫ്രയിലെ മെഴ്സിലിസ് ഐസ് ക്രിം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടൻ.