കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി
ദില്ലി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അൻവറിൽ നിന്ന് മാറ്റി. ദീപാദാസ് മുൻഷി ക്കാണ് പകരം ചുമതല. സംഘടന ചുമതലയിൽ കെസി വേണുഗോപാൽ തുടരും. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയും തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.