Kerala

നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ല; സർക്കാർ

Spread the love

നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭാവന പണമായി സ്വീകരിക്കില്ല. എന്നാൽ ആളുകൾ സ്വമേധയാ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. സ്റ്റേജ്, കസേര, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയ്ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.