Tuesday, March 4, 2025
Latest:
Kerala

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

Spread the love

ചെങ്ങന്നൂര്‍: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.