Monday, November 18, 2024
Latest:
Kerala

‘തോട്ടപ്പള്ളിയില്‍ 3 വര്‍ഷമായി കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരമാണിതെന്ന് മാത്യു കുഴൽനാടൻ

Spread the love

മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളിയില്‍ മൂന്നുവര്‍ഷമായി കരിമണല്‍ ഖനനം നടക്കുന്നു. മാസപ്പടി എന്തിന് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്.

മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ‌ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടനൻ ആരോപിച്ചു.

തെളിവുകൾ കോടതിയിൽ എത്തിക്കും. ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കേരളത്തിലെ പൊതുജനങ്ങൾക്ക് എല്ലാം ബോധ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും മാത്യു കുഴല്നാടൻ വ്യക്തമാക്കി.