Tuesday, May 14, 2024
Latest:
Kerala

ബിജെപി പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും

Spread the love

ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്.

ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.