തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. പുലർച്ചെ 4.45നാണ് അപകടം നടന്നത്. കടയുടമ അലിയാട് സ്വദേശി രമേശൻ(47ആണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ ശബരിമല അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് തൻട്രാംപൊയ്കയിലാണ് സംഭവം. കരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറാണ് ബേക്കറിയിലേക്ക് ഇടിച്ചുകയറിയത്. രമേശൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
കാർ യാത്രക്കാരായിട്ടുള്ള ആന്ധ്ര സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരുക്ക് കാര്യമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരായിരുന്നു സംഘം. പൊലീസ് തുടർനടപടികൾ ആരംഭിച്ചു.