Sunday, January 5, 2025
Latest:
Kerala

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; KSU പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും

Spread the love

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധ​ങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

ഇതിനിടെ കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള വ്യാപക ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കാൻ എറണാകുളം ജില്ലാ കോൺ​ഗ്രസ് നേതൃത്വം. ജില്ലയിലെ 14 മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും. എൽദോസ് കുന്നപ്പള്ളി എംഎൽഎയെ ഉൾപ്പെടെയുള്ളവരെ മർദിച്ചതിനെതിരെയാണ് പ്രതിഷേധം.