Kerala

ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല’; ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

Spread the love

ശബരിമലയില്‍ ഭക്തർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ശരിയായ നിലയിൽ ക്രമീകരണം ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ നിലയിലാണോ ശബരിമല തീർത്ഥാടനം ഒരുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിലവില്‍ ശബരിമലയില്‍ ക്രമാധീതമായി തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്.

വലിയ നടപന്തലിലും, ഫ്ലൈ ഓവറിലുമാണ് ഭക്തര്‍ക്ക് മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.തിരക്ക് അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കാണ് നേരം.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ ചേരേണ്ടതാണ്. എല്ലാ രംഗത്തും കാണുന്നതാണ് ശബരിമലയിലും കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.