Monday, February 24, 2025
Latest:
Kerala

കാസർഗോഡ് ബേഡകത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

Spread the love

കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും മാതാപിതാക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുർസീനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുർസീന മുൻപും പരാതി പറഞ്ഞിരുന്നു. മുർസീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് കുടുംബം പരാതി നൽകി.

2020ലായിരുന്നു അസ്‌കറുമായുള്ള മുർസീനയുടെ വിവാഹം. രണ്ട് വയസ്സുള്ള മകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.