Thursday, February 27, 2025
Latest:
National

‘ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ’; സോണിയക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോദി

Spread the love

സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ് മോദി ജന്മദിനാശംസകൾ നേർന്നത്.

പ്രധാനമന്ത്രിയെ കൂടാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ശശി തരൂർ എംപി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവരും മുൻ കോൺഗ്രസ് അധ്യക്ഷയ്ക്ക് ആശംസകൾ നേർന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാര്‍ഗെ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്.

സോണിയ കോൺഗ്രസിനെ മികച്ച രീതിയിൽ നയിച്ചിട്ടുണ്ടെന്നും നേതാക്കൾക്കും പ്രവർത്തകർക്കും പ്രചോദനമായി തുടരുന്നുണ്ടെന്നും തരൂർ പറഞ്ഞു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ അമരത്തു നിന്ന സോണിയാ ഗാന്ധി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏതാനും വര്‍ഷമായി പാര്‍ട്ടിയുടെ സജീവ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി ഒഴിഞ്ഞുനില്‍ക്കുകയാണ്.